തെഹ്‌റാന്‍: രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സായുധകലാപം നടത്തി ഒളിവില്‍ കഴിഞ്ഞ 470 പേരെ പിടികൂടിയെന്ന് ഇറാന്‍. പള്ളികള്‍ക്ക് തീയിടുകയും കൊള്ളയും കൊലയും നടത്തിയവരുമാണ് പ്രതികള്‍. ഇവരില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് വെസ്റ്റുകളും എകെ 47 തോക്കുകളും വിഞ്ചെസ്റ്റര്‍ തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും വിദേശബന്ധങ്ങളുണ്ട്. യുഎസിന്റെയും ഇസ്രായേലിന്റെയും നിര്‍ദേശപ്രകാരം കലാപത്തിന് ശ്രമിച്ച നേതാക്കളില്‍ ഭൂരിഭാഗവും പിടിയിലായതായി അധികൃതര്‍ അറിയിച്ചു.