ഇറാന് പിന്തുണ പ്രഖ്യാപിച്ച് മുസ്‌ലിം പണ്ഡിതര്‍

Update: 2026-01-17 11:57 GMT

തെഹ്‌റാന്‍: ഇറാനും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്കും പിന്തുണ പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം മുസ്‌ലിം പണ്ഡിതര്‍. ആയത്തുല്ല അലി ഖാംനഇക്കെതിരെയുള്ള ഏതൊരു ഭീഷണിയും മുസ്‌ലിം ഉമ്മത്തിനെതിരെയുള്ള ഭീഷണിയാണെന്ന് പണ്ഡിതരുടെ പ്രസ്താവന പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഭൂമിയില്‍ ദൈവത്തിനെതിരേ യുദ്ധം ചെയ്യുന്നവരാണെന്നും വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിച്ച് പണ്ഡിതര്‍ വിശദീകരിച്ചു.

സാമ്പത്തിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തെഹ്‌റാനിലെ ഗ്രാന്‍ഡ് ബസാറിലെ ചില വ്യാപാരികളാണ് സമാധാനപരമായ സമരം ആരംഭിച്ചത്. എന്നാല്‍, ജനുവരി എട്ടോടെ വിദേശബന്ധമുള്ള സായുധസംഘങ്ങള്‍ കൊള്ളയും കൊലയും ആരംഭിച്ചു. അതിന് പിന്നാലെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ കലാപകാരികള്‍ക്ക് പൂര്‍ണപിന്തുണയും പ്രഖ്യാപിച്ചു. പക്ഷേ, ഇറാന്‍ ഭരണകൂടവും ജനങ്ങളും ചേര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി അതിനെ പരാജയപ്പെടുത്തി.