ഒതുക്കുങ്ങല്‍ ലക്ഷ്മണന്‍ വധക്കേസ്: എന്‍ഡിഎഫ് മുന്‍ പ്രവര്‍ത്തകരെ വെറുതെ വിട്ടു
മഞ്ചേരി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒതുക്കുങ്ങല്‍ ലക്ഷ്മണന്‍ വധക്കേസില്‍ എന്‍ഡിഎഫ് മുന്‍ പ്രവര്‍ത്തകരെ വെറുതെ വിട്ടു. 2007 ല്‍ മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങലില്‍ വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ താനൂര്‍ സ്വദേശി ലക്ഷമണനെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തി എന്ന കേസിലാണ് മുഴുവന്‍ പ്രതികളേയും മഞ്ചേരി ജില്ല കോടതി ജഡ്ജി ജി സൂരജ് വെറുതെ വിട്ടത്.
2012 ല്‍ വിചാരണ തുടങ്ങിയ കേസില്‍ പ്രതികളായി ആരോപിച്ചിരുന്ന ഉസൈന്‍ കോയ, ഫഹദ്, ഹനീഫ, യാഹു എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ സി കെ ശ്രീധരന്‍, എന്‍ പി അബ്ദുല്‍ ലത്തീഫ് മഞ്ചേരി, എന്നിവര്‍ ഹാജരായി.