ഓപ്പറേഷന്‍ ഡി ഹണ്ട്; 1.13 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു, 2,854 പേര്‍ അറസ്റ്റില്‍

Update: 2025-03-03 16:37 GMT

തിരുവനന്തപുരം: ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നവരെ പിടിക്കാന്‍ കഴിഞ്ഞ എട്ടു ദിവസമായി നടത്തിയ പരിശോധനയില്‍ 2,854 പേരെ അറസ്റ്റ് ചെയ്‌തെന്ന് പോലിസ്. 1.312 കിലോഗ്രാം എംഡിഎംഎയും മറ്റു ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരിവസ്തുക്കള്‍ കൈവശം വച്ചതിന് 2,762 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഒന്ന് വരെ നടന്ന പരിശോധനയില്‍ 17,246 പേരെ ചോദ്യം ചെയ്തു.

എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലിസ് മേധാവിമാരും ചേര്‍ന്നാണ് പരിശോധനകള്‍ നടത്തിയത്.