ജനസംഖ്യയില്‍ രണ്ടു ശതമാനത്തില്‍ താഴെയുള്ളവരെ മാത്രമേ ന്യൂനപക്ഷമായി കാണാവൂയെന്ന് ബിജെപി എംപി
ന്യൂഡല്‍ഹി: ജനസംഖ്യയില്‍ രണ്ടുശതമാനത്തില്‍ താഴെയുള്ളവരെ മാത്രമേ ന്യൂനപക്ഷമായി കാണാന്‍ പാടുള്ളൂയെന്ന് ബിജെപി എംപി ഭീം സിങ്. രാജ്യത്ത് ഇപ്പോള്‍ ന്യൂനപക്ഷം എന്ന് പറയുന്ന രീതി തെറ്റാണെന്നും അത് നിരവധി പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ബിഹാറില്‍ നിന്നും രാജ്യസഭാ എംപിയായ ഭീം സിങ് രാജ്യസഭയില്‍ ആരോപിച്ചു.
''ഭരണഘടനയില്‍ ന്യൂനപക്ഷം എന്നു പറയുന്നുണ്ടെങ്കിലും അതിനെ കുറിച്ച് വിശദീകരിക്കുന്നില്ല. 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമപ്രകാരമാണ് രാജ്യത്ത് ന്യൂനപക്ഷങ്ങളെ തീരുമാനിക്കുന്നത്. മുസ്‌ലിം, സിഖ്, പാര്‍സി, ജൈനര്‍, ക്രിസ്ത്യന്‍, ബുദ്ധര്‍ എന്നിവരാണ് അതില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍, ദേശീയതലത്തില്‍ ന്യൂനപക്ഷങ്ങളായ ചിലര്‍ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷമാണ്.''- ഭീം സിങ് പറയുന്നു.
ഭീം സിങ് തുടര്‍ന്നു. : ''ഉദാഹരണത്തിന് മുസ്‌ലിംകള്‍ ദേശീയതലത്തില്‍ 14.2 ശതമാനമാണ്. ലക്ഷദ്വീപില്‍ അവര്‍ 96 ശതമാനമാണ്. കശ്മീരില്‍ 69 ശതമാനം, അസമില്‍ 34 ശതമാനം, പശ്ചിമബംഗാളില്‍ 27 ശതമാനം, കേരളത്തില്‍ 26 ശതമാനം. കശ്മീരില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിട്ടും അവര്‍ക്ക് സംവരണ ആനുകൂല്യം ലഭിക്കുന്നില്ല. രാജ്യത്ത് 2.3 ശതമാനമായ ക്രിസ്ത്യന്‍ സമുദായം നാഗാലാന്‍ഡില്‍ 88 ശതമാനവും മിസോറാമില്‍ 87 ശതമാനവും മണിപ്പൂരില്‍ 42 ശതമാനവും അരുണാചല്‍ പ്രദേശില്‍ 25 ശതമാനവും ഗോവയില്‍ 25 ശതമാനവുമാണ്.''
ന്യൂനപക്ഷ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജില്ലാ അടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നാണ് ഭീം സിങ് ആവശ്യപ്പെടുന്നത്. ബിഹാറില്‍ മുസ്‌ലിം ജനസംഖ്യ 17 ശതമാനമാണെന്നും എന്നാല്‍ എട്ട് ജില്ലകളില്‍ 39-68 ശതമാനമാണ്്. അതിനാല്‍ ന്യൂനപക്ഷം ആരെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുനപരിശോധന നടത്തണമെന്നാണ് ഭീം സിങ് ആവശ്യപ്പെടുന്നത്.
