വഖ്ഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 69 സ്വത്തുക്കള്‍ മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍

Update: 2025-08-08 15:56 GMT

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തെ തുടര്‍ന്ന് രൂപീകരിച്ച പുതിയ വഖ്ഫ് പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 69 വഖ്ഫ് സ്വത്തുക്കള്‍ മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍. 663 വഖ്ഫ് സ്വത്തുക്കള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചതായി വിവരമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ നിന്നും ഒഡീഷയില്‍ നിന്നുമുള്ള നാലു സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ നിരസിക്കുകയുമുണ്ടായി. സംസ്ഥാനങ്ങളിലെ വഖ്ഫ് ബോര്‍ഡുകളുടെ സംശയം തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റിനെ അറിയിച്ചു. മേക്കര്‍ എന്ന പദവിയില്‍ മുത്തവല്ലിയാണ് സൈറ്റില്‍ സ്വത്ത് രജിസ്റ്റര്‍ ചെയ്യേണ്ടത്. പിന്നീട് അത് ഉദ്യോഗസ്ഥര്‍ പരിശോധിക്കും. അതിന് ശേഷം മറ്റു ഉദ്യോഗസ്ഥര്‍ അംഗീകരിക്കുകയാണ് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.