ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 2.23 കോടി രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍

Update: 2025-02-12 13:47 GMT

പയ്യന്നൂര്‍: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി 2.23 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതി അറസ്റ്റില്‍. പയ്യന്നൂര്‍ കവ്വായി സ്വദേശി മുഹമ്മദ് നൗഷാദാണ് അറസ്റ്റിലായത്. കാസര്‍കോട് കളനാട് ബാരെ വില്ലേജില്‍ താമരക്കുഴി മൊട്ടയില്‍ നിന്നാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. കേരളത്തിനകത്തും പുറത്തും സമാന രീതിയില്‍ നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്.ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് ഹൊസ്ദുര്‍ഗ് പോലിസ് അറിയിച്ചു.