കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു

Update: 2025-12-29 01:32 GMT

മലപ്പുറം: കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടില്‍ മഹ്റൂഫ്-റുമാന ദമ്പതികളുടെ മകന്‍ അസ്ലം നൂഹ് ആണ് മരിച്ചത്. വീട്ടുമുറ്റത്തു നിന്നും ലഭിച്ച കല്ല് കുട്ടി കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ചങ്ങരംകുളത്തെയും തുടര്‍ന്ന് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. ഖബറടക്കം ഇന്ന് രാവിലെ എട്ടിനു പള്ളിക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. സഹോദരി: ഹെസ മറിയം.