കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നാലു പേര്‍ക്ക് പരിക്ക്

Update: 2025-02-17 04:51 GMT

കട്ടപ്പന: ഇടുക്കി ഈട്ടിത്തോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാറ്റാടികവല പ്ലാമൂട്ടില്‍ മേരി എബ്രഹാമാണ് മരിച്ചത്. നാലുപേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ് നിയന്ത്രണം വിട്ട കാര്‍ 100 മീറ്ററിലേറെ താഴ്ച്ചയിലേക്ക് പതിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. മരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ പഴയ വീട്ടില്‍ പോയി മടങ്ങും വഴിയാണ് അപകടം. മകന്‍ ഷിന്റോയും ഭാര്യയും രണ്ടു മക്കളുമാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റ ഷിന്റോയുടെ ഒരു മകന്റെ നില ഗുരുതരമാണ്.