ഇസ്രായേലില്‍ കത്തിക്കുത്ത് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്

Update: 2025-03-03 12:56 GMT

തെല്‍അവീവ്: ഇസ്രായേലിലെ ഹൈഫയില്‍ കത്തിക്കുത്ത് ആക്രമണം. ഒരു ജൂത കുടിയേറ്റക്കാരന്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഹൈഫയിലെ സെന്‍ട്രല്‍ ബസ് സ്റ്റേഷനിലാണ് സംഭവം. ഹൈഫ സ്വദേശിയായ 20കാരനായ അറബ്-ഡ്രൂസ് വ്യക്തിയാണ് ആക്രമണം നടത്തിയത്. ഇസ്രായേലി പോലിസ് നടത്തിയ വെടിവയ്പില്‍ ഇയാള്‍ മരിച്ചു.

ആക്രമണത്തെ ഹമാസും ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദും സ്വാഗതം ചെയ്തു. വെസ്റ്റ്ബാങ്കിലും ഗസയിലും ജെറുസലേമിലും ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങള്‍ക്കുള്ള സ്വാഭാവിക പ്രതികരണമാണ് ആക്രമണമെന്ന് ഇരുസംഘടനകളും പ്രസ്താവനയില്‍ പറഞ്ഞു.