പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന്; രാജസ്ഥാനില്‍ ഒരാള്‍ പിടിയില്‍
ജയ്പൂര്‍: പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തിച്ച ഒരാള്‍ കസ്റ്റഡിയില്‍. അതിര്‍ത്തി ജില്ലയായ ജയ്‌സല്‍മേറിലെ നെഹ്ദാന്‍ ഗ്രാമവാസിയായ ജാബരാറാം മേഘ്വാള്‍ ആണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്യാനായി ജയ്പൂരിലേക്ക് കൊണ്ടുവന്നു. ഇയാളുടെ മൊബൈല്‍ ഫോണും കംപ്യൂട്ടറും ഫോറന്‍സിക് പരിശോധനയ്ക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി ഗ്രാമത്തില്‍ ഇ-മിത്ര കേന്ദ്രം നടത്തിവരികയായിരുന്ന ഇയാള്‍ക്ക് നിരവധി സര്‍ക്കാര്‍ രേഖകള്‍ കൈകാര്യം ചെയ്യാന്‍ അധികാരമുണ്ടായിരുന്നു.