സൈനിക നീക്കത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍

Update: 2025-05-10 05:22 GMT

ജയ്പൂര്‍: രാജസ്ഥാനിലെ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. ബലോത്ര ജില്ലയിലെ ഗിദ ഹല്‍ക്ക പ്രദേശത്തെ ജിയാറാം എന്ന 22 കാരനെയാണ് ഭാരതീയ ന്യായ സംഹിതയിലെ 170ാം വകുപ്പ് പ്രകാരം ബാര്‍മര്‍ പോലിസ് അറസ്റ്റ് ചെയ്തത്.ഈ വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ പോലിസിന് വാറന്റോ മജിസ്‌ട്രേറ്റിന്റെ ഉത്തരവോ ആവശ്യമില്ല.സൈനിക നീക്കം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടരുതെന്ന് പോലിസ് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താനില്‍ നിന്നുള്ള ഡ്രോണുകള്‍ ഈ പ്രദേശത്ത് എത്തിയിരുന്നു.