റമദാനിലെ അവസാന വെള്ളിയാഴ്ചയും കശ്മീരിലെ ഗ്രാന്‍ഡ് മോസ്‌ക് പൂട്ടിയിട്ട് അധികൃതര്‍

Update: 2025-03-28 16:00 GMT

ശ്രീനഗര്‍: റമദാനിലെ അവസാന വെള്ളിയാഴ്ചയും ശ്രീനഗറിലെ ഗ്രാന്‍ഡ് മോസ്‌ക് പൂട്ടിയിട്ട് അധികൃതര്‍. വിശ്വാസികള്‍ക്ക് ദൈവത്തില്‍ നിന്നും വലിയ പ്രതിഫലം ലഭിക്കുന്ന ദിവസങ്ങളില്‍ മസ്ജിദ് പൂട്ടിയിട്ടെന്നും തന്നെ വീട്ടു തടങ്കലില്‍ ആക്കിയെന്നും ഇമാം മിര്‍വായിസ് ഉമര്‍ ഫാറൂഖ് അറിയിച്ചു. കശ്മീരിന്റെ മത സ്വത്വത്തില്‍ ഏറെ പ്രാധാന്യമുള്ള പള്ളി പൂട്ടിയിടുന്ന നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. കശ്മീരില്‍ സമാധാനമുണ്ടാക്കിയെന്ന് അവകാശവാദം ഉന്നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ മതസ്വാതന്ത്ര്യം പോലും അനുവദിക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അനീതികള്‍ക്ക് കൂട്ടുനില്‍ക്കുന്ന സംസ്ഥാനസര്‍ക്കാരിന് ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.