വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടെന്ന് കശ്മീര്‍ മുഖ്യമന്ത്രി

Update: 2025-05-10 16:08 GMT

ശ്രീനഗര്‍: ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായതിന് പിന്നാലെ പാകിസ്താന്‍ കരാര്‍ ലംഘിച്ചെന്ന ആരോപണവുമായി കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. വെടി ശബ്ദമോ സ്‌ഫോടനമോ കേള്‍ക്കുന്ന ഒരു വീഡിയോ ഉമര്‍ അബ്ദുല്ല രാത്രി 9.10ന് എക്‌സില്‍ പങ്കുവച്ചു. '' ഇത് ഒരു വെടിനിര്‍ത്തല്‍ കരാറല്ല. ശ്രീനഗറിന്റെ മധ്യത്തിലുള്ള വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുകയാണ്''-പോസ്റ്റ് പറയുന്നു.