ഖത്തറിലെ ആക്രമണം: ഇസ്രായേലി നേതൃത്വത്തെ വിചാരണ ചെയ്യണമെന്ന് മുന്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ട്

Update: 2025-09-14 06:49 GMT

തെല്‍അവീവ്: ഖത്തറില്‍ ആക്രമണം നടത്തിയ ഇസ്രായേലി നേതൃത്വത്തെ വിചാരണ ചെയ്യണമെന്ന് മുന്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ട്. ഇസ്രായേലിലെ മുതിര്‍ന്ന നേതൃത്വത്തെ വിചാരണ ചെയ്യണം. ഫലസ്തീനികളെ കൊല്ലാന്‍ അവര്‍ നിര്‍ദേശം നല്‍കി. മധ്യസ്ഥരെ കൊലപ്പെടുത്താനുള്ള നിര്‍ദേശം ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്നും തടവുകാരെ വേണ്ടെന്നുമുള്ള സൂചനയാണ് നല്‍കുന്നത്. ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്റെയും ഭാര്യയുടെയും കാര്യത്തില്‍ ദുഖമുണ്ട്. അവരെ കൊല്ലാന്‍ പാടില്ലായിരുന്നു. ഖത്തറിന്റെ നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും അവര്‍ തടവുകാരുടെ മോചനത്തിനായി ശ്രമിക്കുകയായിരുന്നു. ഇസ്രായേലി പ്രതിനിധി സംഘം ദോഹയില്‍ പോവുകയും തിരിച്ചുവരുകയും ചെയ്യാറുണ്ടായിരുന്നു. അതിനാല്‍ തന്നെ ഖത്തറിന്റെ പരമാധികാരം ഇസ്രായേല്‍ ലംഘിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.