കാട്ടാന ചവിട്ടിക്കൊന്ന നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി

Update: 2025-02-11 04:50 GMT

തിരുവനന്തപുരം: പാലോട് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്നനിലയില്‍ കണ്ടെത്തി. വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തുവീട്ടില്‍ ബാബു(54)വിന്റെ മൃതദേഹമാണ് നാലുദിവസത്തിന് ശേഷം തിങ്കളാഴ്ച രാത്രി ആറുമണിയോടെ പരിസരവാസികള്‍ കണ്ടെത്തിയത്. കഴിഞ്ഞ നാലുദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു. കുളത്തൂപ്പുഴ വനംപരിധിയില്‍പ്പെട്ട അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്കു സമീപമാണ് ബാബുവിന്റെ വസ്ത്രങ്ങള്‍ ആദ്യംകണ്ടത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് നീര്‍ച്ചാലിനു സമീപത്തായി ആന ചവിട്ടിക്കൊന്നനിലയില്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.