ആലപ്പുഴ: മാമ്പുഴക്കരയില്‍ വയോധികയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണമ്മ എന്ന 62കാരിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീട്ടിലെത്തിയ നാലംഗസംഘം കൃഷ്ണമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. തുടര്‍ന്ന് മൂന്നര പവന്റെ സ്വര്‍ണവും 36,000 രൂപയും ഓട്ടുവിളക്കും പാത്രങ്ങളും എടിഎം കാര്‍ഡുകളും കവരുകയായിരുന്നു. ആദ്യത്തെ അടിയില്‍ത്തന്നെ ബോധം പോയതുകൊണ്ട് പിന്നീടെന്താണ് നടന്നതെന്ന് അറിയില്ലെന്ന് കൃഷ്ണമ്മ പറഞ്ഞു. രാവിലെ ഉണര്‍ന്നശേഷം ആശുപത്രിയിലെത്തി ചികിത്സ തേടുകയും പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. മോഷണത്തിനുപിന്നാലെ ഇവരുടെ വീട്ടില്‍ സഹായത്തിന് നിന്നിരുന്ന യുവതിയെ കാണാതായിട്ടുണ്ട്. ഒരാഴ്ച മുന്‍പാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി ഇവരുടെ വീട്ടിലേക്ക് വന്നത്. ഇവര്‍ക്ക് മോഷണത്തില്‍ പങ്കുണ്ടോയെന്ന് പോലിസ് പരിശോധിക്കുന്നുണ്ട്.