പാതിവില തട്ടിപ്പ്: സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് മുന്‍ ജഡ്ജിമാര്‍
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ ഹൈക്കോടതി മുന്‍ ജഡ്ജി സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് വിരമിച്ച ജഡ്ജിമാരുടെ സംഘടന. സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരായ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും ശരിയായ അന്വേഷണം നടത്താതെയാണ് മുന്‍ ജഡ്ജിയെ പെരിന്തല്‍മണ്ണ പോലിസ് പ്രതിയാക്കിയതെന്നുമുള്ള പ്രമേയം സംഘടന പാസാക്കി. പ്രമേയത്തിന്റെ പകര്‍പ്പ് അഡ്വക്കറ്റ് ജനറലിനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും നല്‍കിയിട്ടുണ്ട്.
കേസെടുത്ത പെരിന്തല്‍മണ്ണ എസ്‌ഐയെ പ്രമേയം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. വലമ്പൂര്‍ സ്വദേശി ഡാനിമോന്‍ നല്‍കിയ പരാതിയിലാണ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതിയാക്കി പെരിന്തല്‍മണ്ണ പോലിസ് കേസെടുത്തിരുന്നത്. പാതിവില തട്ടിപ്പിന് നേതൃത്വം നല്‍കിയ നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്റെ മലപ്പുറം രക്ഷാധികാരിയാണ് സി എന്‍ രാമചന്ദ്രന്‍ നായര്‍.