''ഇന്ത്യയില്‍ അണുംബോബിടുക, ട്രംപിനെ കൊല്ലുക'' യുഎസില്‍ കൊലപാതകങ്ങള്‍ നടത്തിയ ആളുടെ തോക്കുകളില്‍ ഞെട്ടിക്കുന്ന സന്ദേശങ്ങള്‍
വാഷിങ്ടണ്‍: യുഎസിലെ മിനിയപൊലസില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ആക്രമണം നടത്തി രണ്ടു കുട്ടികളെ കൊന്നയാള്‍ ഉപയോഗിച്ച തോക്കുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. ഒരു റൈഫിളും ഒരു ഷോട്ട് ഗണ്ണും ഒരു പിസ്റ്റളുമാണ് റോബിന്‍ വെസ്റ്റ്മാന്‍ എന്നയാള്‍ ഉപയോഗിച്ചത്. ഇന്ത്യയില്‍ അണുംബോംബിടുക, ട്രംപിനെ കൊല്ലുക എന്നൊക്കെ അയാളുടെ തോക്കുകളില്‍ എഴുതിയിട്ടുള്ളതായി റിപോര്‍ട്ടുകള്‍ പറയുന്നു. കുട്ടികളെ കൊന്നശേഷം റോബിന്‍ സ്വയം വെടിവച്ചു മരിച്ചു.
ഇന്നലെ രാവിലെ റോബിന്‍ നടത്തിയ ആക്രമണത്തില്‍ എട്ടും പത്തും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ 14 കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് അറിയിച്ചു. സംഭവം എഫ്ബിഐ അന്വേഷിക്കും.