''കോമഡി ക്ലബ്ബില്‍ എടുത്ത ചിത്രമല്ല'' ആര്‍എസ്എസ് വിരുദ്ധ ടി ഷര്‍ട്ടുമായി കുനാല്‍ കമ്ര
മുംബൈ: ആര്‍എസ്എസ് വിരുദ്ധ ടിഷര്‍ട്ട് ധരിച്ച കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ചിത്രം വൈറലാവുന്നു. ഇത് കോമഡി ക്ലബ്ബില്‍ എടുത്ത ചിത്രമല്ല എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആര്‍എസ്എസ് എന്നെഴുതിയതിന് സമീപത്ത് നായ നില്‍ക്കുന്ന ചിത്രമാണ് ടിഷര്‍ട്ടിലുള്ളത്. ടിഷര്‍ട്ടില്‍ പോലിസ് കേസെടുക്കണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിലെ മന്ത്രിയായ ചന്ദ്രശേഖര്‍ ബവാന്‍കുലെ ആവശ്യപ്പെട്ടു. വിഷയത്തില്‍ ആര്‍എസ്എസ് കര്‍ശന നടപടിയെടുക്കണമെന്ന് ശിവസേന മന്ത്രിയായ സഞ്ജയ് ശിര്‍സാത്ത് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഏക്‌നാഷ് ഷിന്‍ഡെയെയും മോശമാക്കി ചിത്രീകരിച്ച കുനാല്‍ കമ്ര ഇപ്പോള്‍ ആര്‍എസ്എസിനെതിരെയും രംഗത്തെത്തിയിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.