പ്യോങ്‌യാങ്: യുഎസ് നേതൃത്വത്തില്‍ സാമ്രാജ്യത്വ ശക്തികള്‍ ആക്രമണ ഭീഷണി ശക്തമാക്കിയതോടെ ദീര്‍ഘദൂര ക്രൂയ്‌സ് മിസൈലുകള്‍ പരീക്ഷിച്ച് ഉത്തരകൊറിയ. പ്രസിഡന്റ് കിം ജോങ് ഉന്‍ നേരിട്ട് ഈ മിസൈല്‍ പരീക്ഷണം നിരീക്ഷിച്ചു. കൊറിയന്‍ ഉപദ്വീപിന് സമീപത്തെ ലക്ഷ്യത്തെ മിസൈലുകള്‍ കൃത്യമായി തകര്‍ത്തതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. ആണവ പോരാട്ട സേനയുണ്ടാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പ്യോങ്‌യാങിന് സമീപത്തെ സുനാനില്‍ നിന്നും മിസൈലുകള്‍ പരീക്ഷിച്ചത് ശ്രദ്ധയില്‍ പെട്ടെന്ന് യുഎസ് പിന്തുണയുള്ള തെക്കന്‍ കൊറിയ അറിയിച്ചു.