ആണവായുധം ഉപേക്ഷിക്കില്ല: ഉത്തര കൊറിയ

Update: 2025-09-15 03:46 GMT

ന്യൂയോര്‍ക്ക്: ആണവായുധം ഉപേക്ഷിക്കില്ലെന്ന് ഉത്തരകൊറിയ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഉത്തരകൊറിയ ആണനിരായുധീകരണം നടത്തണമെന്ന യുഎസിന്റെ ആവശ്യത്തെ തങ്ങള്‍ അപലപിക്കുന്നതായും ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി അറിയിച്ചു. യുഎസിന്റെ ആണവായുധ ഭീഷണിയില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ ആണവായുധം നിര്‍ബന്ധമാണെന്നാണ് ഉത്തരകൊറിയയുടെ നിലപാട്. ഉത്തരകൊറിയയുടെ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം യുഎസും സൗത്ത് കൊറിയയും ജപ്പാനും സംയുക്തമായി സൈനിക ഡ്രില്‍ നടത്തിയിരുന്നു.


അതിനെതിരെ ഉത്തരകൊറിയ രംഗത്തെത്തുകയും ചെയ്തു.