ട്രയല്‍ റൂമില്‍ വസ്ത്രം മാറുന്നതിന്റെ ചിത്രമെടുത്തെന്ന കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

Update: 2026-01-29 03:22 GMT

ബെംഗളൂരു: വസ്ത്രക്കടയിലെ ട്രയല്‍ റൂമില്‍ സ്ത്രീ വസ്ത്രം മാറുന്നതിന്റെ ചിത്രമെടുത്തെന്ന കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇത്തരം ആരോപണങ്ങളെ ചെറുതായി കണ്ടാല്‍ നാട്ടില്‍ ഒരുസ്ത്രീയും സുരക്ഷിതയല്ലെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ''സ്ത്രീ ട്രയല്‍ റൂമിലേക്ക് പോയപ്പോല്‍ നിങ്ങള്‍ ചിത്രമെടുത്തു. ഇത് ഒളിഞ്ഞുനോട്ടമാണ്. ഇത് സ്ത്രീകളുടെ സുരക്ഷ ഇല്ലാതാക്കുന്നു.'' എന്ന് പറഞ്ഞ കോടതി പ്രതി വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചു.

2024ല്‍ ജയനഗറിലെ ഒരു കടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിക്ക് സ്ഥാപനം നടത്തേണ്ട ചുമതലയുണ്ടായിരുന്നു. ചില വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത സ്ത്രീ ട്രയല്‍ റൂമില്‍ പോയപ്പോള്‍ വാതിലില്‍ ഒരു ചെറിയ വിടവ് കണ്ടു. പരിശോധിച്ചപ്പോള്‍ ഫോണ്‍ കണ്ടെത്തി. അതിന് പിന്നാലെ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.