മുസ്‌ലിംകള്‍ക്ക് ഗ്രാമത്തില്‍ പ്രവേശനമില്ലെന്ന് ബോര്‍ഡ് സ്ഥാപിച്ച് ഹിന്ദുത്വര്‍

Update: 2025-05-06 07:33 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ മന്ദ്‌സോര്‍ ജില്ലയിലെ നയാഖേഡ ഗ്രാമത്തില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശനം നിരോധിച്ച് ഹിന്ദുത്വര്‍ ബോര്‍ഡ് സ്ഥാപിച്ചു. ഹിന്ദുക്കളിലെ വിവിധ സമുദായങ്ങള്‍ കൂട്ടായി എടുത്ത തീരുമാനമെന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഗര്‍ബ ആഘോഷ പന്തലുകളില്‍ ഹിന്ദുക്കള്‍ അല്ലാത്തവര്‍ പ്രവേശിക്കരുതെന്ന് നേരത്തെ ഹിന്ദുത്വര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.


ഇതേതുടര്‍ന്ന് രത്‌ലം നഗരത്തിലെ നവരാത്രി മേളകളില്‍ നിന്നും ഗര്‍ബകളില്‍ നിന്നും മുസ്‌ലിംകള്‍ വിട്ടുനില്‍ക്കണമെന്ന് ഖാസി മുഹമ്മദ് സയ്യിദ് ക്വാസി അഹമ്മദ് അലി നിര്‍ദേശിക്കുകയും ചെയ്തു. സംഘര്‍ഷസാധ്യത ഒഴിവാക്കാനായിരുന്നു നിര്‍ദേശം.