യുഎഇയില്‍ ഖത്തറിലും ഇത്തവണ ഈദ് ഗാഹുകളില്ല; പെരുന്നാള്‍ നമസ്‌കാരം പള്ളിയില്‍ മാത്രം

Update: 2026-03-18 02:58 GMT

യുഎഇയിലും ഖത്തറിലും പെരുന്നാള്‍ നമസ്‌കാരം പള്ളികളില്‍ മാത്രമായിരിക്കുമെന്ന് അറിയിപ്പ്. ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്‌കാരമോ ഉണ്ടാവില്ല. പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനാല്‍ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. അതിനിടെ ഇന്ന് ദുബയില്‍ സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്. വ്യോമപ്രതിരോധം സജ്ജമെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ ഹൊര്‍മുസ് കടലിടുക്കിന്റെ സുരക്ഷക്ക് യുഎസ് നടത്തുന്ന പരിശ്രമങ്ങളില്‍ പങ്കാളിയായെക്കുമെന്ന് യുഎഇ അധികൃതര്‍ പറഞ്ഞു. പ്രസിഡന്റിന്റെ ഉപദേശകന്‍ ഡോ. അന്‍വര്‍ ഗര്‍ഗാഷ് ഒരു ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായി യുഎഇ ഇപ്പോള്‍ ചര്‍ച്ച നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.