സയണിസ്റ്റ് രാഷ്ട്രത്തെ നേരിടുന്നതില്‍ വിട്ടുവീഴ്ച്ചയില്ല: ആയത്തുല്ലാ അലി ഖാംനഈ

തെഹ്‌റാന്‍: സയണിസ്റ്റ് രാഷ്ട്രത്തെ നേരിടുന്നതില്‍ വിട്ടുവീഴ്ച്ചയില്ലെന്നും ബലം പ്രയോഗിക്കുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈ. തെഹ്‌റാന്റെ ആകാശം ഇപ്പോള്‍ ഇസ്രായേിലിന്റെയും യുഎസിന്റെയും നിയന്ത്രണത്തിലാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിന് തൊട്ടുപിന്നാലെയാണ് ആയത്തുല്ലാ അലി ഖാംനഈ ഇക്കാര്യം പറഞ്ഞത്.
ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ പതിനൊന്നാം ഘട്ടവും ഇന്നലെ ഇറാന്‍ നടത്തി. തെല്‍ അവീവിനെയും ഹൈഫയേയുമാണ് ആക്രമിച്ചത്. ഇസ്രായേലിന്റെ മൂന്നു പാളികളായുള്ള വ്യോമപ്രതിരോധ സംവിധാനത്തെ മറികടന്നാണ് മിസൈലുകള്‍ നാശം വിതച്ചത്. പലപ്പോഴും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അപായമണി പോലും മുഴക്കിയില്ല.