നടിയുടെ വസ്ത്രത്തെ കുറിച്ചുള്ള പരാമര്‍ശം: രാഹുല്‍ ഈശ്വറിനെതിരേ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലിസ്

Update: 2025-01-18 04:10 GMT

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലിസ്. പരാതി വന്നതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് പോലിസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു. ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ കുറിച്ച് പറഞ്ഞത് തെറ്റാണെങ്കിലും വസ്ത്രധാരണത്തില്‍ ഹണിറോസ് മാന്യത പുലര്‍ത്തണമെന്ന രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശമാണ് പരാതിക്ക് കാരണമായത്.