കെന്റക്കി(യുഎസ്) തെക്ക് കിഴക്കന്‍ യുഎസില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒമ്പതുപേര്‍ മരിച്ചു. കെന്റക്കിയില്‍ എട്ടു പേരും ജോര്‍ജിയയില്‍ ഒരാളുമാണ് മരിച്ചിരിക്കുന്നത്. നിരവധി റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. 300 റോഡുകള്‍ പൂട്ടി. വീടുകളില്‍ കാറുകളിലും കുടുങ്ങിയ നിരവധി പേരെ രക്ഷിച്ചതായി കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ പറഞ്ഞു.
Flooding in so many parts of the US — Virginia, Kentucky, Tennessee etc.
— S.L. Kanthan (@Kanthan2030) February 16, 2025
Infrastructure in America is in a very bad shape, but the $30 trillion economy has no money. 🤨
Hurley, Virginia: pic.twitter.com/Ip5xTnPoF6
കെന്റക്കി, ജോര്‍ജിയ, അലബാമ, മിസിസിപ്പി, ടെന്നസി, വിര്‍ജീനിയ, വെസ്റ്റ് വിര്‍ജീനിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലെല്ലാം വെള്ളപ്പൊക്കമുണ്ട്. അഞ്ചുലക്ഷം വീടുകളില്‍ വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്.
Kentucky flood 2025. Please pray for us. 😩 pic.twitter.com/AN4hHzLaZM
— Jesica Howard (@HowardJesi20760) February 17, 2025
ഒബിയോണ്‍ നദിയിലെ ജലനിരപ്പ് ഉയരുകയാണെന്ന് കെന്റക്കി എമര്‍ജന്‍സി മാനേജ്‌മെന്റ് ഡിവിഷന്‍ ഡയറക്ടര്‍ എറിക് ഗിബ്‌സണ്‍ പറഞ്ഞു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ഒബിയോണ്‍ കൗണ്ടി മേയര്‍ സ്റ്റീവ് കാരെ പറഞ്ഞു.
Heavy #Rain triggers dangerous flash #flooding across the south-central #USA , including #Kentucky, #WestVirginia, #Virginia, and #Tennessee as #Flood water crossing through homes.pic.twitter.com/2PVpWrW9vs
— Umair Javed (@umairjaved1591) February 16, 2025
അതേസമയം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച്ച തുടരുകയാണ്. ന്യൂയോര്‍ക്കിലും ന്യൂ ഇംഗ്ലണ്ടിലാണ് പ്രധാനമായും മഞ്ഞുവീഴ്ച്ചയുണ്ടാവുന്നത്. സമുദ്രത്തില്‍ നിന്നുള്ള തണുത്തകാറ്റ് നെബ്രാസ്‌ക, ലോവ, വിസ്‌കോന്‍സിന്‍ സംസ്ഥാനങ്ങളെ ബാധിച്ചു.
Lots of scenes like this all around the Alta Vista area tonight. Don't go out unless you absolutely need to. It took us about 20 minutes to get this car out of the snow. Many side streets are not passable due to the plows. #ottnews pic.twitter.com/jG4Wrzm8c6
— Charlie Senack (@Charlie_Senack) February 17, 2025
അതേസമയം, ഡെന്‍വറില്‍ താപനില മൈനസ് പത്ത് ഡിഗ്രിയായി കുറഞ്ഞു. മൊണ്ടാന, നോര്‍ച്ച ദക്കോട്ട, മിന്നസോട്ട എന്നിവിടങ്ങളിലും താപനില മൈനസിലാണ്. നേരത്തെ കാട്ടതീയുണ്ടായ കാലിഫോണിയയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി.

