യെമനിയുടെ കുടുംബം ദിയാധനം ആവശ്യപ്പെട്ടാല്‍ നല്‍കും: നിമിഷ പ്രിയയുടെ ഭര്‍ത്താവ്

Update: 2025-07-11 02:28 GMT

തിരുവനന്തപുരം: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഭര്‍ത്താവ് ടോമി തോമസ്. നിമിഷയുമായി ഫോണില്‍ സംസാരിക്കുന്നുണ്ട്. സഹായം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടു. അദ്ദേഹം എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇടപെടുന്നുണ്ട്. നിമിഷ പ്രിയ കൊന്നുവെന്ന് പറയുന്ന യെമനിയുടെ കുടുംബം ഇതുവരെ ദിയാധനം ആവശ്യപ്പെട്ടിട്ടില്ല. അവര്‍ അത് ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ തയ്യാറാണ്. യെമനും ഇന്ത്യയും തമ്മില്‍ നയതന്ത്ര ബന്ധം ഇല്ലാത്തതാണ് മോചനം വൈകാന്‍ കാരണമെന്നും ടോമി പറഞ്ഞു.