കൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്: സി പി എ ലത്തീഫ്

Update: 2025-06-01 14:57 GMT

നിലമ്പൂര്‍: നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ കരുളായി, നിലമ്പൂര്‍, വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളില്‍ എസ്ഡിപിഐ ബഹുജന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വിവിധയിടങ്ങളില്‍ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്, സെക്രട്ടറിയേറ്റംഗം വി ടി ഇഖ്‌റാമുല്‍ ഹഖ്, കമ്മിറ്റിയംഗം ജോര്‍ജ് മുണ്ടക്കയം, വി എം ഫൈസല്‍, നാസര്‍ വയനാട് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

കൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്നും യുഡിഎഫും എല്‍ഡിഎഫും മണ്ഡലത്തിന് എന്തെല്ലാം ചെയ്തുവെന്നത് ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ മുഹമ്മദ് ബഷീര്‍, സെക്രട്ടറിമാരായ അഡ്വ. കെസി നസീര്‍, എ കെ മജീദ്, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കരുളായി, കണ്‍വീനര്‍ എന്‍ മുജീബ്, എന്നിവര്‍ സംസാരിച്ചു. തുടര്‍ ദിവസങ്ങളില്‍ മറ്റു പഞ്ചായത്തുകളിലായി ബഹുജന കണ്‍വെന്‍ഷന്‍ നടത്തുമെന്ന് എസ്ഡിപിഐ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കരുളായി പറഞ്ഞു.