നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ

Update: 2025-06-22 15:06 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ. നാളെ രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 11 മണിയോടെ സമ്പൂര്‍ണ ഫലം വരും. ആദ്യ മണിക്കൂറില്‍ തന്നെ വിജയിയെ ഏകദേശം തീരുമാനിക്കാം. സിറ്റിങ് എംഎല്‍എയായിരുന്ന പി വി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. യുഡിഎഫിന് വേണ്ടി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫിന് വേണ്ടി എം സ്വരാജും തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പി വി അന്‍വറും എസ്ഡിപിഐയ്ക്ക് വേണ്ടി അഡ്വ. സാദിഖ് നടുത്തൊടിയും മല്‍സരിച്ചു.