അബുജ: കുവൈത്തിലേക്ക് കടത്തുകയായിരുന്ന 1,600 പക്ഷികളെ നൈജീരിയന്‍ അധികൃതര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. വിവിധ തരം തത്തകളും കാനറി പക്ഷികളുമാണ് കാര്‍ഗോയിലുണ്ടായിരുന്നത്. മതിയായ രേഖകള്‍ ഇല്ലാതെയാണ് പക്ഷികളെ കടത്താന്‍ ശ്രമിച്ചതെന്ന് ലാഗോസ് വിമാനത്താവളത്തിലെ കസ്റ്റംസ് കണ്‍ട്രോളറായ മൈക്കിള്‍ ആവ് പറഞ്ഞു. പക്ഷികളെ പ്രദേശത്തെ മൃഗശാലയിലേക്ക് മാറ്റി.