പബ്ജി കളിക്കുന്നതിനിടെ പതിനെട്ടുകാരനെ വെടിവച്ചു കൊന്നു; മൂന്നു കുട്ടികള്‍ അറസ്റ്റില്‍
പറ്റ്‌ന: മൊബൈല്‍ ഫോണില്‍ പബ്ജി കളിക്കുന്നതിനിടെ പതിനെട്ടുകാരനെ വെടിവച്ചു കൊന്നു. സംഭവത്തില്‍ മൂന്നു കുട്ടികളെ പോലിസ് അറസ്റ്റ് ചെയ്തു. പാറ്റ്‌നയിലെ ഫൂല്‍വാരി ശരീഫിലാണ് സംഭവം. പതിനെട്ടുകാരനായ അഫ്രോസ് ആണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് ഫൂല്‍വാരി ശരീഫ് പോലിസ് സ്‌റ്റേഷനിലെ എസ്എച്ചഒ ആയ മസൂദ് അഹമദ് ഹൈദരി പറഞ്ഞു. ഇവര്‍ നാലു പേരും ഒരു സ്‌ക്വോഡ് ആയി ആണ് ഗെയിം കളിച്ചിരുന്നതെന്നും അതിനിടെയാണ് യഥാര്‍ത്ഥ തോക്കുകൊണ്ട് അഫ്രോസിനെ വെടിവച്ചതെന്നും പോലിസ് പറഞ്ഞു. എന്തുകൊണ്ടാണ് അക്രമം ഉണ്ടായതെന്ന് കണ്ടെത്താന്‍ പ്രതികളെ ചോദ്യം ചെയ്തു വരുകയാണ്.