ഡല്‍ഹിയില്‍ 25,000 പോലിസുകാരെ വിന്യസിച്ചു; ജമാമസ്ജിദിന് സമീപം ഫ് ളാഗ് മാര്‍ച്ച് (VIDEO)
ന്യൂഡല്‍ഹി: വെള്ളിയാഴ്ച്ച നമസ്‌കാരവും ഹോളിയും ഒരുമിച്ച് വരുന്ന ഇന്ന് ഡല്‍ഹിയില്‍ 25,000 പോലിസുകാരെ വിന്യസിച്ചു. ഇതിന് പുറമെ വിവിധപ്രദേശങ്ങളില്‍ അര്‍ധസൈനികരെയും വിന്യസിക്കുമെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു. ഇന്നലെ ഡല്‍ഹി ജമാ മസ്ജിദിന് സമീപവും മറ്റു നിരവധി പ്രദേശങ്ങളിലും പോലിസ് ഫ്ളാഗ് മാര്‍ച്ച് നടത്തി.
#WATCH | Delhi Police, along with paramilitary force, conduct a flag march in Jama Masjid area ahead of Holi and Jumme ki Namaz tomorrow. pic.twitter.com/SQcXmoRykS
— ANI (@ANI) March 13, 2025
ഡല്‍ഹിയിലെ 300 പ്രദേശങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കി. ഇവിടങ്ങളില്‍ ഡ്രോണുകളും മറ്റും വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായ സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്ന് പോലിസ് അറിയിച്ചു.
#WATCH | Delhi Police, along with paramilitary force, conduct a flag march in Jama Masjid area ahead of Holi and Jumme ki Namaz tomorrow. Drone surveillance also done. pic.twitter.com/F6Fj8yREfd
— ANI (@ANI) March 13, 2025
