ബുര്‍ഖ ധരിച്ച യുവതിയെ ബസില്‍ കയറ്റാന്‍ വിസമ്മതിച്ച് ബസ് കണ്ടക്ടര്‍ (വീഡിയോ)

Update: 2025-09-17 12:01 GMT

തിരുച്ചെന്തൂര്‍: ബുര്‍ഖ ധരിച്ച സ്ത്രീയെ ബസില്‍ കയറ്റാതെ തമിഴ്‌നാട്ടിലെ സ്വകാര്യ ബസിന്റെ കണ്ടക്ടര്‍. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ തിരിച്ചെന്തൂരിലാണ് സംഭവം. കായല്‍പ്പട്ടണത്തേക്ക് പോവാനായാണ് യുവതി ബസ് കയറാനെത്തിയത്. എന്നാല്‍, ബസില്‍ കയറാന്‍ കണ്ടക്ടര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് യുവതി കണ്ടക്ടറെ ചോദ്യം ചെയ്തു. ബസില്‍ കയറ്റരുതെന്ന് ഉടമ പറഞ്ഞിട്ടുണ്ടെന്നാണ് കണ്ടക്ടര്‍ പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ പ്രതിഷേധത്തിന് കാരണമായി. വിവിഎസ് ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്ന കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയതായി തമിഴ്‌നാട് ഗതാഗതവകുപ്പ് അറിയിച്ചു. കണ്ടക്ടര്‍ക്കെതിരേ നിയമനപടി സ്വീകരിക്കും.