കാലിഫോണിയ: യുഎസിലെ വടക്കന്‍ ലോസ് എയ്ഞ്ചലസില്‍ വീണ്ടും കാട്ടുതീ. കാസ്റ്റായിക് തടാകത്തിന് സമീപത്ത് പിടിച്ച തീ മണിക്കൂറുകള്‍ക്കുള്ളില്‍ 8,000 ഏക്കര്‍ വനം നശിക്കാന്‍ കാരണമായി. ഏകദേശം 20,000 പേരെ മാറ്റിപാര്‍പ്പിച്ചു. അതിവേഗം പടരുന്ന തീ നേരിടാന്‍ 1,100 അഗ്നിശമന സേനാ സംഘങ്ങളെ വിന്യസിച്ചു.
പ്രദേശത്തെ ഒരു തടാകത്തില്‍ നിന്നും വെള്ളം ശേഖരിച്ച് ഹെലികോപ്റ്ററുകള്‍ തീയണക്കാന്‍ ശ്രമിക്കുന്നുണ്ട്. മലനിരകളില്‍ വിമാനങ്ങളും തീയണക്കാന്‍ ശ്രമിക്കുന്നു. സാന്‍ ഗബ്രിയേല്‍ മലനിരകളിലെ ഏഴു ലക്ഷം ഏക്കര്‍ ഭൂമിയുള്ള പാര്‍ക്കിലേക്കുള്ള സന്ദര്‍ശനവും നിരോധിച്ചു ഉത്തരവായിട്ടുണ്ട്.
മുമ്പ് ഈറ്റണ്‍ പ്രദേശത്ത് വലിയ നാശം വിതച്ച കാട്ടുതീയുടെ പകുതി വ്യാപ്തി ഇതിനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒമ്പത് മാസമായി തെക്കന്‍ കാലിഫോണിയയില്‍ മഴപെയ്തിട്ടില്ല. ഇതിനൊപ്പം മരുഭൂമിയില്‍ നിന്നെത്തുന്ന ഉഷ്ണക്കാറ്റും കൂടി ചേരുമ്പോഴാണ് തീപിടിത്തമുണ്ടാവുന്നത്.