ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് മുജീബുര്‍ റഹ്മാന്‍ പുറത്ത്; ഹൈന്ദവ-ബുദ്ധ ക്ഷേത്രങ്ങള്‍ ഉള്‍പ്പെട്ടു

Update: 2025-06-01 14:14 GMT
ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് മുജീബുര്‍ റഹ്മാന്‍ പുറത്ത്; ഹൈന്ദവ-ബുദ്ധ ക്ഷേത്രങ്ങള്‍ ഉള്‍പ്പെട്ടു

ധാക്ക: ബംഗ്ലാദേശിന്റെ പുതിയ കറന്‍സികളില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ചിത്രമുണ്ടാവില്ല. വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് ഒളിച്ചോടിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവും കൂടിയാണ് മുജീബുര്‍ റഹ്മാന്‍. ഹസീന നാടുവിട്ടതിന് പിന്നാലെയാണ് ഇടക്കാല സര്‍ക്കാര്‍ പുതിയ കറന്‍സി ഇറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. പുതിയ നോട്ടുകളില്‍ മനുഷ്യരുടെ ചിത്രങ്ങള്‍ ഉണ്ടാകില്ലെന്ന് ബംഗ്ലദേശ് ബാങ്ക് വക്താവ് ആരിഫ് ഹൊറൈസന്‍ ഖാന്‍ പറഞ്ഞു. പ്രകൃതിരമണീയമായ കാഴ്ചകളും പരമ്പരാഗത ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ആയിരിക്കും ഉള്‍പ്പെടുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങളും അന്തരിച്ച ചിത്രകാരന്‍ സൈനുല്‍ ആബിദീന്റെ കലാസൃഷ്ടികളുമാണ് പുതുതായി രൂപകല്‍പന ചെയ്ത കറന്‍സികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Similar News