സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് പ്രഖ്യാപിക്കും

Update: 2025-06-30 02:08 GMT

തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവിയെ ഇന്ന് തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുക്കുക. റാവാഡ ചന്ദ്രശേഖറിന്റെ പേരിനാണു മുന്‍തൂക്കമെന്നാണ് വിവരം. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറി (സെക്യൂരിറ്റി) പദവിയിലാണ് റാവാഡ ഇപ്പോഴുള്ളത്.

റോഡ് സുരക്ഷാ കമ്മിഷണര്‍ നിതിന്‍ അഗര്‍വാളും ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്തയുമാണ് യുപിഎസ്‌സി നല്‍കിയ പട്ടികയില്‍ ബാക്കിയുള്ളവര്‍. ഇവര്‍ തിരുവനന്തപുരത്തു തന്നെയുള്ളവരായതിനാല്‍ ഇവരില്‍ ആരെയെങ്കിലും തിരഞ്ഞെടുത്താല്‍ ഇന്ന് തന്നെ ചുമതലയേല്‍ക്കാം. ഇനി, റാവാഡയാണ് പൊലീസ് മേധാവിയെങ്കില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ഡിജിപി തസ്തികയിലേക്കുള്ള വരവ് ഒരു വര്‍ഷം വൈകും.

നിലവിലെ ഡിജിപി ദര്‍വേഷ് സാഹിബിന് പോലിസ് സേന നല്‍കുന്ന വിടവാങ്ങല്‍ പരേഡ് ഇന്നു രാവിലെ 8.30ന് എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കും. കേരള പോലിസിന്റെ ഔദ്യോഗിക യാത്രയയപ്പു ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് 12ന് പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.