വെസ്റ്റ്ബാങ്കിലും 'ഖസ്സം' മിസൈലുകളെന്ന് ഇസ്രായേലി സൈന്യം

Update: 2025-09-17 14:59 GMT

റാമല്ല: വെസ്റ്റ്ബാങ്കിലെ നിമ ഗ്രാമത്തില്‍ നിന്നും ബിന്യാമിന്‍ പ്രദേശത്തേക്ക് മിസൈല്‍ ആക്രമണം നടന്നെന്ന് ഇസ്രായേലി സൈന്യം. പത്തുകിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന ചെറിയ പോര്‍മുനയുള്ള മിസൈലാണ് എത്തിയതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതാദ്യമായാണ് ഇത്തരം മിസൈലുകള്‍ പ്രദേശത്ത് ലോഞ്ച് ചെയ്യുന്നതെന്ന് ഐ24 ചാനല്‍ റിപോര്‍ട്ട് ചെയ്തു. മിസൈല്‍ വിട്ടവരെ ഫലസ്തീന്‍ അതോറിറ്റിയുടെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, അവരെ ഇസ്രായേലി സൈന്യത്തിന് കൈമാറിയില്ല.

ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സം ബ്രിഗേഡ്‌സ് നിര്‍മിച്ച മിസൈലുകളാണ് ഖസ്സം മിസൈലുകള്‍ എന്നറിയപ്പെടുന്നത്. 2001ല്‍ ടിറ്റോ മസൂദും നിദാല്‍ ഫര്‍ഹാത്തുമാണ് മൂന്നുതരം മിസൈലുകള്‍ വികസിപ്പിച്ചത്.