ലബ്‌നാനെ ആക്രമിക്കാന്‍ യുഎസ് പച്ചക്കൊടി കാട്ടിയെന്ന് നെതന്യാഹു

Update: 2026-01-09 05:26 GMT

തെല്‍അവീവ്: ലബ്‌നാനെ ആക്രമിക്കാന്‍ യുഎസ് പച്ചക്കൊടി കാട്ടിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹിസ്ബുല്ലയെ നിരായുധീകരിക്കുക എന്ന ലക്ഷ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് നെതന്യാഹു അവകാശപ്പെട്ടു. കഴിഞ്ഞ വെടിനിര്‍ത്തലിന് ശേഷം ഹിസ്ബുല്ല വീണ്ടും ആയുധങ്ങള്‍ സമാഹരിച്ചെന്നാണ് ഇസ്രായേലി സൈന്യം കണക്കുകൂട്ടുന്നത്. എന്നാല്‍, ലബ്‌നാന്‍ സര്‍ക്കാരുമായി ഇനിയും ചര്‍ച്ചകള്‍ നടത്തണമെന്നാണ് യുഎസിന്റെ നിലപാട്. ചര്‍ച്ചകള്‍ ഫലപ്രദമായില്ലെങ്കില്‍ ആക്രമിച്ചു കൊള്ളൂയെന്നാണ് യുഎസ് പറഞ്ഞിരിക്കുന്നത്.