ഇറാനിൽ റെയിൽവേ പാതകളും പാലങ്ങളും തകർത്തതായി നെതന്യാഹു

Update: 2026-04-07 14:13 GMT

ഇറാനിൽ റെയിൽവേ പാതകളും പാലങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു.

ടെലിവിഷൻ പ്രസംഗത്തിലായിരുന്നു നെതന്യാഹുവിന്റെ അവകാശ വാദം. ഇന്ന് ഇസ്രായേൽ സൈന്യം ഇറാനിലെ റെയിൽവേ പാതകളും പാലങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്തി. ഇവ ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്പ്സ് (ഐആർജിസി) ഉപയോഗിച്ചിരുന്നതായും നെതന്യാഹു

ആരോപിച്ചു. എന്നാൽ ഈ അവകാശവാദങ്ങൾക്ക് പിന്തുണയ്ക്കുന്ന തെളിവുകൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

കൂടാതെ, കഴിഞ്ഞ ദിവസം വിമാനങ്ങളും നിരവധി ഹെലികോപ്റ്ററുകളും നശിപ്പിച്ചതായി നെതന്യാഹു പറഞ്ഞു. അവയും ഐആർജിസി ഉപയോഗിച്ചിരുന്നതായി അദ്ദേഹം അവകാശപ്പെട്ടുവെങ്കിലും, ഇതുമായി ബന്ധപ്പെട്ട തെളിവുകളും പുറത്തുവിട്ടിട്ടില്ല.