യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നെതന്യാഹുവിനെ ബഹിഷ്‌കരിച്ച് നൂറിലധികം രാജ്യങ്ങള്‍ (വീഡിയോ)

Update: 2025-09-26 14:11 GMT

ന്യൂയോര്‍ക്ക്: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യുഎന്‍ ജനറല്‍ അസംബ്ലിയിലെ പ്രസംഗം ബഹിഷ്‌ക്കരിച്ച് നൂറില്‍ അധികം രാജ്യങ്ങള്‍. സംസാരിക്കാനുള്ള നെതന്യാഹുവിന്റെ അവസരം എത്തിയപ്പോള്‍ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ സ്ഥലം വിട്ടത്.


അറബ്, ഇസ് ലാമിക്, ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളാണ് സ്ഥലം വിട്ടത്. ആഗോളതലത്തില്‍ ഇസ്രായേല്‍ ഒറ്റപ്പെട്ടതിന്റെ വ്യക്തമായ തെളിവായിരുന്നു യുഎന്‍ ജനറല്‍ അസംബ്ലിയിലെ പ്രതിഷേധം. എന്നാല്‍, പതിവുപോലെ യുഎസ് പ്രതിനിധി സംഘം കൈയ്യടിച്ച് നെതന്യാഹുവിനെ സ്വീകരിച്ചു. ഏഴു രാജ്യങ്ങളെയാണ് ഇപ്പോള്‍ തങ്ങള്‍ ആക്രമക്കുന്നതെന്ന് പ്രസംഗത്തില്‍ നെതന്യാഹു പറഞ്ഞു. തന്റെ പ്രസംഗം ലൗഡ് സ്പീക്കറിലൂടെ ഇസ്രായേലിലെ ജൂതന്‍മാര്‍ക്കിടയില്‍ സംപ്രേഷണം ചെയ്യുന്നതായും നെതന്യാഹു പറഞ്ഞു.