നീലേശ്വരം വെടിക്കെട്ട് അപകടം: പരിക്കേറ്റവരുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.

Update: 2024-10-30 07:55 GMT

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. അപകടത്തില്‍ പരിക്കേറ്റ 150ല്‍ അധികം പേരുടെ ചെലവുകളാണ് സര്‍ക്കാര്‍ വഹിക്കുക. പരിക്കേറ്റ പലരും സ്വകാര്യ ആശുപത്രികളിലും ചികില്‍സയിലുണ്ട്. ഇവര്‍ക്കും സഹായം ലഭിക്കും.

Tags: