രാജ്യത്ത് ഹിന്ദുക്കള്‍ മാത്രം മതി: യതി നരസിംഘാനന്ദ്; '' ക്രിസ്ത്യാനികള്‍ക്ക് 100ഉം മുസ്‌ലിംകള്‍ക്ക് 57ഉം രാജ്യങ്ങളുണ്ട്''

Update: 2025-09-13 15:44 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഹിന്ദുക്കള്‍ മാത്രം മതിയെന്ന് ഹിന്ദുത്വ സന്ന്യാസി യതി നരസിംഘാനന്ദ്. അത് ഉറപ്പാക്കാന്‍ രാജ്യത്തെ മുസ് ലിംകളെയും പള്ളികളെയും മദ്‌റസകളെയും ഒഴിവാക്കണമെന്നും യതി ആവശ്യപ്പെട്ടു. ക്രിസ്ത്യാനികള്‍ 100 രാജ്യങ്ങളും മുസ്‌ലിംകള്‍ക്ക് 57 രാജ്യങ്ങളും ജൂതന്‍മാര്‍ക്ക് ഒരു രാജ്യവുമുണ്ട്. പക്ഷേ, ഹിന്ദുക്കള്‍ക്ക് മാത്രമായി രാജ്യമില്ല. ഹിന്ദുക്കള്‍ക്ക് സ്വന്തമായി രാജ്യമില്ലാത്തതിന് ഉത്തരവാദികള്‍ ഗാന്ധിയും നെഹ്‌റുവുമാണെന്നും യതി ആരോപിച്ചു. ദീപക് ത്യാഗിയെന്ന യതി നരസിംഘാനന്ദ് റഷ്യയില്‍ പഠിച്ച് യുകെയില്‍ എഞ്ചിനീയറായിരുന്നു. പിന്നീട് ഇന്ത്യയില്‍ എത്തി വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു.