കൂത്തുപറമ്പ്: നാമനിര്‍ദേശപത്രികാ സൂക്ഷ്മപരിശോധനാവേളയില്‍ നാമനിര്‍ദേശം ചെയ്തില്ലെന്നും ഒപ്പിട്ടില്ലെന്നും പറഞ്ഞ് പത്രികയില്‍ പിന്തുണച്ചെന്ന് പേര് രേഖപ്പെടുത്തിയയാള്‍ നേരിട്ടെത്തി. ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ സ്ഥാനാര്‍ഥിയുടെ പത്രികതള്ളി. ഇതോടെ കൂത്തുപറമ്പ് നഗരസഭയിലെ 24-ാം വാര്‍ഡായ വലിയപാറയില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ഥിയില്ലാതായി. എന്‍ഡിഎ സ്ഥാനാര്‍ഥി കെ കെ സ്‌നേഹയുടെ പത്രികയാണ് തള്ളിയത്. നാമനിര്‍ദേശം ചെയ്‌തെന്ന് പത്രികയില്‍ രേഖപ്പെടുത്തിയ സ്ത്രീ സൂക്ഷ്മപരിശോധനാവേളയില്‍ ഉപവരണാധികാരി മുമ്പാകെ നേരിട്ടെത്തി താന്‍ നാമനിര്‍ദേശം ചെയ്തിട്ടില്ലെന്നും ഒപ്പ് തന്റേതല്ലെന്നും പരാതിപ്പെടുകയായിരുന്നു.