ഇറാന് ആണവ പോര്‍മുന നല്‍കാന്‍ നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി മെദ്‌വെദേവ്

Update: 2025-06-22 11:29 GMT

മോസ്‌കോ: ഇറാന് ആണവ പോര്‍മുന നല്‍കാന്‍ നിരവധി രാജ്യങ്ങള്‍ തയ്യാറാണെന്ന് റഷ്യയുടെ ദേശിയ സുരക്ഷ സമിതി ഉപ മേധാവി ദിമിത്രി മെദ്‌വെദേവ്. ഫോര്‍ദോ അടക്കമുള്ള ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിച്ച് എന്ത് ലക്ഷ്യം നേടുമെന്നാണോ യുഎസ് പ്രഖ്യാപിച്ചത് അതിന് നേര്‍വിപരീതമായ കാര്യമാണ് നടക്കുകയെന്നും ദിമിത്രി പറഞ്ഞു. യുറേനിയം സംപുഷ്ടീകരണമാണ് നടത്തിയിരുന്നതെങ്കിലും ഭാവിയില്‍ ആണവായുധം നിര്‍മിക്കേണ്ട അവസ്ഥയാണ് ഇറാനുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ഉടന്‍ റഷ്യയിലേക്ക് പോവുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരിഗാച്ചി തുര്‍ക്കിയില്‍ പറഞ്ഞു. നാളെ രാവിലെയായിരുക്കും പുടിനുമായുള്ള കൂടിക്കാഴ്ച നടക്കുക.