രണ്ട് മുസ്‌ലിം യുവാക്കളെ തീയിട്ട് കൊന്ന ഹിന്ദുത്വന്‍ ആത്മഹത്യ ചെയ്തു; ബജ്‌റങ് ദളുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

Update: 2025-07-09 04:53 GMT

പല്‍വാല്‍: ഹരിയാനയിലെ ഭീവാനിയില്‍ രണ്ട് മുസ്‌ലിം യുവാക്കളെ തീയിട്ടു കൊന്ന കേസിലെ പ്രതിയായ ഹിന്ദുത്വന്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. പശുസംരക്ഷകന്‍ എന്ന് അവകാശപ്പെടുന്ന ലോകേഷ് സിംഗ്ലയാണ് മരിച്ചത്. ജൂലൈ അഞ്ചിന് ഡല്‍ഹി-ആഗ്ര റെയില്‍വേ ട്രാക്കിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ബജ്‌റങ് ദള്‍ പ്രവര്‍ത്തകരുടെ ഭീഷണി മൂലമാണ് മരിക്കുന്നതെന്ന് പറയുന്ന ഒരു വീഡിയോയും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

വ്യാജ കേസില്‍ തന്നെ പ്രതിയാക്കുമെന്ന് ബജ്‌റങ് ദള്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായി ലോകേഷ് പറയുന്നു.

ഭരത് ഭൂഷണ്‍, ഹര്‍കേഷ് യാദവ്, അനില്‍ കൗഷിക് എന്നിവരാണ് എന്ന ഭീഷണിപ്പെടുത്തുന്നത്. അവര്‍ ഗുണ്ടകളെ അയച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും വീഡിയോയില്‍ ലോകേഷ് പറയുന്നു. ഈ വീഡിയോയുമായി ഇയാളുടെ ഭാര്യ പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. 2023 ഫെബ്രുവരി 16നാണ് നാസിര്‍, ജുനൈദ് എന്നീ മുസ്‌ലിം യുവാക്കളെ ലോകേഷ് സിംഗ്ല അടങ്ങിയ സംഘം വാഹനത്തിലിട്ട് തീയിട്ട് കൊന്നത്.