ഹിന്ദുത്വന്‍ ജയ് ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിച്ച സംഭവം: ജോലി നിര്‍ത്തുകയാണെന്ന് ടാക്‌സി ഡ്രൈവര്‍
ആഗ്ര: ഹിന്ദുത്വന്റെ അതിക്രമത്തിനിരയായ ടാക്‌സി ഡ്രൈവര്‍ ജോലി നിര്‍ത്തുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ താജ്മഹലിന് സമീപം ടാക്‌സി ഓടിക്കുന്ന 60കാരനായ മുഹമ്മദ് റഈസാണ് ജോലി നിര്‍ത്തുന്നത്. ജയ് ശ്രീരാം വിളിക്കാന്‍ ഹിന്ദുത്വന്‍ നിര്‍ബന്ധിച്ചത് തന്റെ ആത്മവിശ്വാസം ഇല്ലാതാക്കിയെന്ന് മുഹമ്മദ് റഈസ് പറഞ്ഞു.
Full View
जय श्री राम न बोलने पर धमकाया! मुस्लिम ड्राइवर ने टैक्सी बेचने का बोला! रहीस बोले- "बेटे कह रहे कुछ हुआ तो कैसे संभालेंगे!"
— Muslim Spaces (@MuslimSpaces) November 28, 2025
“आगरा की सड़कों पर 38 साल से टैक्सी चला रहा हूं। पहली बार किसी ने मुझे 'जय श्री राम' बोलने के लिए मजबूर किया। नहीं बोलने पर मेरी दाढ़ी खींची, थप्पड़ मारे।”… pic.twitter.com/F0GeIX444W
ദൈവം ജീവനോടെ നിലനിര്‍ത്തുന്നിടത്തോളം കാലം അന്തസ്സോടെ സമ്പാദിക്കാനാകുമെന്ന് കരുതിയിരുന്നത്. ആ സംഭവത്തിന് ശേഷം ആത്മവിശ്വാസം നഷ്ടപ്പെട്ടു. കാര്‍ വില്‍ക്കാന്‍ നോക്കുകയാണ്. തന്നോട് ജയ് ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിച്ചവര്‍ ബൈക്കില്‍ എത്തി മുഖത്ത് അടിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലിസുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റകൃത്യം സ്ഥിരീകരിച്ചു. പക്ഷേ, പ്രതികളുടെ മുഖങ്ങള്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്നാണ് പോലിസ് പറഞ്ഞത്. ആ ഒരു അടിയോടെ തന്റെ മാനം നഷ്ടപ്പെട്ടെന്നാണ് മുഹമ്മദ് റഈസ് പറയുന്നത്.
