വര്‍ഗീയതയുടെ ചിഹ്‌നം ഔദ്യോഗികമല്ലെന്ന് എം വി ഗോവിന്ദന്‍

Update: 2025-06-05 12:43 GMT

തളിപ്പറമ്പ്: വര്‍ഗീയതയുടെ ചിഹ്നമായി ഉയര്‍ത്തിക്കാണിക്കുന്ന ചിത്രം ഔദ്യോഗികമല്ലെന്നും അങ്ങനൊരു ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കുന്നത് തെറ്റാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍മാര്‍ ആര്‍എസ്എസാണ് എന്നതില്‍ തര്‍ക്കമില്ല. ഗവര്‍ണറെ ഉപയോഗപ്പെടുത്തി ആര്‍എസ്എസ് കാവിവല്‍ക്കരണ അജണ്ടയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.