അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം

Update: 2025-07-03 15:17 GMT

കാബൂള്‍: അഫ്ഗാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്താഖിയുമായി ചൈനീസ് പ്രതിനിധി സംഘം ചര്‍ച്ച നടത്തി. ചൈനയിലെ ക്‌സിന്‍ജിയാങ് പ്രവിശ്യയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആയ സാവോ ചാവോയുടെ നേതൃത്വത്തിലുള്ള സംഘമാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ എത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ കാര്യങ്ങള്‍ വരെ യോഗത്തില്‍ ചര്‍ച്ചയായി. ചൈനയുമായുള്ള അഫ്ഗാന്റെ ബന്ധം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്ന് ആമിര്‍ ഖാന്‍ മുത്താഖി പറഞ്ഞു. അഫ്ഹാനിസ്ഥാനിലെ സുരക്ഷാ സ്ഥിരതയെ സാവോ ചാവോ പ്രകീര്‍ത്തിച്ചു. ഭൂമി ശാസ്ത്രപരമായി തന്ത്രപ്രധാനമായ മേഖലയിലുള്ള അഫ്ഗാനിസ്ഥാന് ലോകത്ത് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.